ശവശുശ്രൂഷകരേ,
അവസാന സ്നാനത്തിനായെടുക്കുമ്പോൾ
ഉറഞ്ഞു തുടങ്ങിയ കവിളുകളിലൊന്നിൽ
ചൂടുമാറാത്ത അല്പമിടം കാണപ്പെടുന്നെങ്കിൽ
അവിടം നനയ്ക്കാതെ വിട്ടേയ്ക്കുക.
പിരിഞ്ഞ നേരത്ത് ഒരിളംകവിൾ
പകർന്നുതന്ന കനലാണത്.
കഴുത്തിൽ താമര വള്ളികൾ മുറുകിയാലെന്നവണ്ണം
ചുവപ്പു രാശി തെളിഞ്ഞു കാണുന്നെങ്കിൽ
അവിടം ഒഴിവാക്കിയേക്കുക.
പറിഞ്ഞു പോകാൻ വിസമ്മതിച്ച രണ്ടു കുഞ്ഞിക്കൈകൾ
അവശേഷിപ്പിച്ച മുദ്രയാണത്.
ഇടതുനെഞ്ചിൽ നേർത്തൊരു പൊള്ളലിന്റെ കല
സ്നാന ജലത്തെ ബാഷ്പമാക്കുന്നെങ്കിൽ
അവിടം ഉരയ്ക്കാതെ വിടുക.
നീണ്മിഴികളിൽ നിന്നും
വിരഹം പെയ്തിറങ്ങിയത്
അവിടെയായിരുന്നു.
അതിനടുത്തുനിന്നും
മിടിക്കാത്തൊരു ഹൃദയത്തിന്റെ
നെടുവീർപ്പുയർന്നു കേൾക്കുന്നെങ്കിൽ
ഭയക്കാതിരിക്കുക.
തുടിച്ചിരുന്നപ്പോൾ
പറയാൻ മറന്ന സ്നേഹത്തിന്റെ
വിങ്ങലാണത്.
** ** **
** ** **
വായിക്കാന്‍ തന്നെ നല്ല ഫീല്‍....
ReplyDeleteകവിത ഇഷ്ടായി...
വരികള്‍ നന്നായി ...
ReplyDeleteകവിതയെ വിലയിരുത്താന്‍ ആളല്ലാത്തതിനാല്‍ , കൂടുതല്‍ പറയാന്‍ അറിയില്ല . പക്ഷെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിച്ച വരികള്‍
"എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്" എന്ന് തുടങ്ങുന്ന എ അയ്യപ്പന്റെ കവിതയുമായി ഒരു സാമ്യം ഇല്ലാതില്ല .
ReplyDeleteവികാരതീവ്രം.. അഭിനന്ദനങ്ങൾ..
ReplyDeleteപ്രവാസിക്ക് ഓരോ വിടപറയലും ഓരോ മരണമാണ്. സ്നേഹത്തിൽ നിന്ന് ആത്മാവിനെ പറിച്ചെടുക്കുന്ന വേദനയും.
Deleteകവിത എന്തൊക്കെയോ ഓര്‍മ്മിപ്പിക്കുന്നു ,,പക്ഷെ നിങ്ങളുടെ തട്ടകം കവിത ആണെന്ന് തോന്നി
ReplyDeleteവരികള്‍ പറഞ്ഞറിയിക്കാനാവാത്തൊരു വേദനയേകി..
ReplyDeleteനല്ല ഫീല്‍
ReplyDeleteതുടിച്ചിരുന്നപ്പോൾ
ReplyDeleteപറയാൻ മറന്ന സ്നേഹത്തിന്റെ
വിങ്ങലാണത്.
നല്ലൊരു കവിത ആശംസകള്‍ കേട്ടാ
ഈ അടുത്ത കാലത്ത് എനിക്കിഷ്ടപ്പെട്ട കവിതകിളില് മറ്റൊന്നു കൂടി ...
ReplyDeleteഅര്‍ത്ഥവ്യാപ്തിയുള്ള വരികള്‍ , വായന തേടുന്ന ഒരു കവിത ,,നല്ല എഴുത്തിന് ആശംസകള്‍
ReplyDeleteഹൃദയത്തിൽ തൊടുന്നു..
ReplyDeleteസിയാഫ് പറഞ്ഞതിനു തുടച്ചയായി പറഞ്ഞാല്‍ ,നാസറിനു കവിതയും,കഥയും നന്നായി വഴങ്ങുന്നു. എന്നാല്‍ ഈ കവിത മറ്റെല്ലാറ്റിനും മേലെ നില്ക്കുന്നു. അത്രക്ക് ചാരുതയുണ്ട് ഈ കാവ്യശില്പ്പത്തിന്. ഇരുത്തം വന്ന രചന. വിപുലമായ വായന ആവശ്യപ്പെടുന്നുണ്ട് ബ്ലോഗുകളില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഇത്തരം രചനകള്‍.....
ReplyDeleteനല്ല കവിത,
ReplyDeleteവല്ലാത്തൊരു ഭാവതീവ്രതയുണ്ട് വരികളില്‍.
പ്രിന്റ് മീഡിയയില്‍ക്കൂടി പബ്ലിഷ് ചെയ്യാന്‍ ശ്രമിക്കൂ.
മരണം ഇട്ടേച്ചു പോവുന്ന ബാക്കി പത്രങ്ങള്‍....
ReplyDeleteമനസ്സിലെ വല്ലാതെ സ്പര്‍ശിച്ചു...!
@ Khaadu
ReplyDeleteIsmail
Jefu
Siyaf
Ilanjippookkal
Aachaaryan
Faisal Babu
Muhammad Shaji
Viddiman
Pradeep Mash
Aroopan
ബ്ലോഗിലെത്തിയതിനും കവിത വായിച്ച് അഭിപ്രായം
അറിയിച്ചതിനും എന്റെ സ്നേഹവും കടപ്പാടും.നിങ്ങളുടെ പ്രോൽസാഹനമാണ് തുടർന്നെഴുതാൻ എനിക്ക് ഊർജ്ജം തരുന്നത്.
@ Ismail
അയ്യപ്പൻ മരിച്ചപ്പോൾ ആ കവിത കേട്ടിരുന്നെങ്കിലും ഇത് എഴുതാനിരിക്കുമ്പോൾ അതിന്റെ ഒരു വരി പോലും ഓർമ്മയുണ്ടായിരുന്നില്ല. താങ്കളുടെ കമന്റ് കണ്ടപ്പോൾ നെറ്റിൽ തപ്പി അതിന്റെ വരികൾ കണ്ടു പിടിച്ചു. അതിവിടെ ചേർക്കുന്നു. അഭിസംബോധന സമാനമായി തോന്നാമെങ്കിലും വരികളിലോ ആശയത്തിലോ എന്തെങ്കിലും സാമ്യം രണ്ടും തമ്മിൽ ഉണ്ടെന്ന് തോന്നുന്നില്ല. മഹാപ്രതിഭയായിരുന്ന അയ്യപ്പന്റെ ഭാവന, പണ്ടൊരു നിരൂപകൻ പറഞ്ഞതുപോലെ, നീലാകാശത്തു പറന്നു നടക്കുമ്പോൾ എന്റെ വരികൾ പറക്ക മുറ്റാതെ നിലത്തു വീണ് കൈകാലിട്ടടിക്കുന്നതേയുള്ളു.
ജന്മനാ കവിയായിരുന്ന അയ്യപ്പനു മുന്നിൽ എന്റെ പ്രണാമം. ആ വരികളിതാ...
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ....
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്റ്റെ ഹൃദയത്തിന്റ്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
മണ്ണ് മൂടുന്നതിന് മുമ്പ് ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങ്ങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
മരണത്തിന്റെ തൊട്ടു മുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ അത്
മൃതിയിലേയ്ക്ക് ഒളിച്ചു പോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനി എന്റെചങ്ങാതികള്‍ മരിച്ചവരാണല്ലോ
വരികള്‍ക്കിടയിലെ നോവ് .............വല്ലാതെ നൊമ്പരം ഉണര്‍ത്തുന്നു
ReplyDeleteഇനിയും ഒരു പാട് പറയൻ ഉണ്ട്,... ഓർമകൾക്ക്
ReplyDeleteനല്ല വരികൾ
പകര്‍ന്നു തന്ന കനലും ,ആ രണ്ടു കുഞ്ഞികൈകളും ,വിരഹം പെയ്തിറിങ്ങിയതും സ്നേഹത്തിന്റെ വിങ്ങലും മനസ്സിനെ സ്പര്‍ശിച്ചു .
ReplyDeleteവരികള്‍ക്ക് ആകര്‍ഷണത്തിന്റെ സൗന്ദര്യം .എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
അതിമനോഹരാമായ ഒരു കവിത....ഈ അടുത്തകാലത്ത് വായിച്ചതിൽ മനസ്സിൽ തങ്ങിയത്....എഴുതു സോദരാ...ആ തൂലികയിൽ നിന്നും ഇനിയും പൊഴിയട്ടെ ഇത്തരം നല്ല ചിന്തകൾ
ReplyDeletesuper
ReplyDeleteനന്നായി പറഞ്ഞു കൂടുതല്‍ എഴുതൂ ..നല്ലൊരു ശൈലിയാണ്.
ReplyDeleteഞാന്‍ ഇവിടെ ആദ്യമാണെന്നു തോന്നുന്നു. ചിന്തനീയമായ വാക്കുകലാല്‍ തീര്‍ത്ത ഈ കവിത ഏറെ ഇഷ്ട്ടമായി ..
ReplyDeleteആശംസകള്‍
valare nannayittundu..... aashamsakal..............
ReplyDeleteആനുകാലികങ്ങൾക്ക് അയച്ച് കൊടുക്കൂ. നല്ല നിലവാരമുണ്ട്.
ReplyDeleteആത്മാവിൽ തൊടുന്ന വരികൾ........
ReplyDeleteആദ്യവായനയില്‍ തന്നെ കൂടുതല്‍ ഇഷ്ടപ്പെടുന്ന ആകര്‍ഷണീയത.
ReplyDeleteവളരെ ഇഷ്ടായി.
വായിക്കാന്‍ വൈകി...
ReplyDeleteപൊതുവേ കവിതകള്‍ എനിക്ക് പെട്ടന്ന് മനസ്സിലാവാറില്ല...
പക്ഷെ ഇത് ആദ്യവായനയില്‍ തന്നെ പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ കഴിഞ്ഞു....
വരികള്‍ ഹൃദയ സ്പര്‍ശിയായി.....
വളരെ വളരെ ഇഷ്ടമായി.....
മരണത്തെ കുറിച്ച് ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്................
നാട്യങ്ങളില്ലാത്ത ഭാഷയില്‍, ഒഴുകുന്നു ഈ കവിത. വളരെ വളരെ ഇഷ്ട്ടപ്പെട്ടു.
ReplyDeleteപല ദിവസങ്ങളിലായി പലതവണ വായിച്ചു.
ReplyDeleteഎന്താണ് എഴുതുക.
മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച വരികള്‍.
ദിവസവും കാണുമ്പോള്‍ മറന്നുവയ്ക്കുന്ന പലതിന്റെയും വില നാമറിയുന്നത്....
കവ്യന്നെ.
ReplyDeleteനോമോ? ശിവ! ശിവ! എന്നാലും നന്ദീണ്ട്.
Deleteനാസ്സര്‍ , ഒരു ആസ്വാദകന് എന്നാ നിലയില്‍ ഈ സൃഷ്ടി എനിക്ക് സമ്പൂര്‍ണ്ണ സംതൃപ്തി നല്കുന്നു.... !ഇനിയും എഴുതുക...!
ReplyDeleteമനസ്സിനെ വല്ലാതെ പിടിച്ചുലച്ച ശക്തമായ വരികള്‍...
ReplyDeleteകവിയ്ക്ക് ആശംസകള്‍....
ഞാന്‍ അദ്യമായാണിവിടെ.
ReplyDeleteവളരെ മനോഹരമായി എഴുതിയിരിക്കുന്നു. സരളമായ ഭാഷയില്‍ മനസ്സിനെ വല്ലാതെ നേൊവിച്ച് .....
രണ്ടുമൂന്നാവര്‍ത്തി വായിച്ചു.
"പിരിഞ്ഞു പോകാന്‍ വിസമ്മതിച്ച രണ്ടു കുഞ്ഞിക്കൈകള്‍ അവശേഷിപ്പിച്ച മുദ്രയാണത്"
ഈ വായനയുടെ നോവ് ഇപ്പോഴും ബാക്കിയാണ്.
നന്നായെഴുതി. ആശംസകള്‍
നന്നായി എഴുതി.
ReplyDeleteആശംസകള്‍.
താമസിച്ചു പോയല്ലോ നാസ്സര്‍ ഇക്ക ...
ReplyDeleteനല്ല കവിത ..ഒന്നാംതരം കവിത
പറയാനുള്ളത് നമ്മള് പറയണം അവര്‍ക്കറിയില്ലല്ലോ
ശവങ്ങളുടെ വേദനാ ...
മനുരാജിന്റെ ബ്ലോഗിലെ ഒരു കമന്റില്‍ നിന്ന് ഇവിടെയെത്തി. കുറഞ്ഞ വാക്കുകള്‍ കൊണ്ടും വേദനിപ്പിക്കാം എന്ന് ഈ കവിത പറയുന്നു.
ReplyDeleteമനസ്സിനെ സ്പറ്ശിച്ച വരികള്‍.. വല്ലാത്തൊരു നൊമ്പരം ഉള്ളില്‍ വായന കഴിഞ്ഞും ബാക്കി നില്ക്കുന്നു...നമ്മുടെ ഊഴവും കാത്ത് നമ്മള് കഴിയുന്നൂല്ലെ??
ReplyDeleteഇപ്പോഴാണീ കവിത ശ്രദ്ധയിൽ പെടുന്നത്, ലളിത സുന്ദര ഭാഷയിലുള്ള വരികളിലൂടെ ഒരു കവിത. ആർദ്രം, ചിന്തിപ്പിക്കുന്നത്... ആസംസകൾ ഭായ്
ReplyDeleteഹൃദയത്തിൽ തൊടുന്ന വരികൾ..!
ReplyDeleteഹൃദയത്തില്‍ തൊട്ടു.... ശരിക്കും എനിക്ക് ഞാന്‍ അനുഭവിച്ച പലതും എന്റെ കണ്ണില്‍ നിറഞ്ഞു വന്നു..... ആശംസകള്‍
ReplyDeleteപലതവണ വായിച്ചു ഞാനിത്.വായിക്കും തോറും ഇഷ്ടമേറുന്ന മനോഹരമായ വരികള്‍ .
ReplyDeleteafter a long time ഒരു നല്ല കവിത വായിച്ചു..നന്നി ...
ReplyDeleteകുറെ നാളുകള്‍ക്കു ശേഷം നല്ലൊരു കവിത വായിച്ചു.നന്നി..ഭാവുകങ്ങള്‍.
ReplyDeleteഈയിടെ വായിച്ചതില്‍ ഏറ്റവും സ്പര്‍ശിച്ച കവിത. ഓരോ മരണവും കുറെ മോഹങ്ങളും സ്വപ്നങ്ങളും ബാക്കി വെയ്ക്കും. ലളിതവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ReplyDeleteമനസ്സിനെ വല്ലാതെ സ്പര്‍ശിച്ച വരികള്‍. കവിതകളോട് പൊതുവേ പ്രതിപത്തി കാണിക്കാത്ത ആളാണ് ഞാന്‍. പക്ഷെ വളരെ ലളിതമായ ഭാഷയില്‍ എഴുതിയതുകൊണ്ട് പൂര്‍ണമായും ആസ്വദിക്കാന്‍ കഴിഞ്ഞു.
ReplyDeleteതുടിച്ചിരുന്നപ്പോൾ
ReplyDeleteപറയാൻ മറന്ന സ്നേഹത്തിന്റെ
വിങ്ങലാണത്.
ഇഷ്ടമായൊരുപാട്
ReplyDeleteഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വരികള്‍ - മനസ്സില്‍ നൊമ്പരം നിറയ്ക്കുന്നു...
ReplyDeleteഈ വരികള്‍ വരച്ചു കാട്ടുന്ന കാഴ്ചകള്‍ കണ്ണില്‍ ഒരല്പം നനവ് പകര്ന്നില്ലെങ്കില് ഉള്ളിലുള്ളത് തുടിക്കാത്ത ഒരു ഹൃദയമാകണം...
എന്തു പറയണമെന്നറിയുന്നില്ല. ഇതെഴുതിയപ്പോള്‍ അങ്ങേക്ക് വിഷമമുണ്ടായോ എന്നറിയില്ല. പക്ഷേ, വായിക്കുന്നവരുടെ ഉള്ള് ഒരു ഒരു മാത്രയെങ്കിലും പിടച്ചിരിക്കും. ഉറപ്പ്...! അല്ലെങ്കിലും അതാണല്ലോ കവി. കവി കരഞ്ഞില്ലെങ്കിലും കവിയ്ക്ക് കരയിക്കാനറിയണം... നാസര്ജീ.... സ്നേഹം... ഇഷ്ടം.... ഒരുപാട്..!
ReplyDeleteഇങ്ങനെ കൊളുത്തി വലിക്കുന്നു
ReplyDeleteപറിഞ്ഞു പോകാൻ വിസമ്മതിച്ച രണ്ടു കുഞ്ഞിക്കൈകൾ
ReplyDeleteഅവശേഷിപ്പിച്ച മുദ്രയാണത്.
.
.
.വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു നൊമ്പരം ബാക്കി ..
ഇഷ്ടമായി !!!!
ഹോ വല്ലാതെ വേദനിപ്പിച്ചു...കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വായിച്ചത് ,ഒരിക്കലും മറക്കാത്ത വരികള്‍ ആയി.
ReplyDeleteശവമഞ്ചത്തിൽ നിന്നുയരുന്ന വിങ്ങലുകൾ..
ReplyDeleteമരിച്ചാലും മറക്കാൻ കഴിയാത്ത വിങ്ങലുകൾ..
മനോഹരം..ആശംസകൾ..
വല്ലാതെ പൊള്ളി...
ReplyDeleteഈ വരികള്‍ ഒരു നീറ്റലായ്
ReplyDeleteഇടനെഞ്ചിലേറുമ്പോള്
ഈറനണിഞ്ഞ കണ്ണുകളുമായ്
ഹൃദയം നിറഞ്ഞ വേദനയുമായ്
ഞാനിവിടം വിട്ടു പോകുമ്പോള്‍
അര്‍പ്പിക്കാതെ പോകുവതെങ്ങിനൊരു-
നല്‍പ്രണാമം .. ഈ തൂലികയ്ക്ക്...
നാസര്‍ക്കാ... വേദനിപ്പിച്ചു....
ക്ലാസ്സ്....!!!
ReplyDeleteഅത്ര മാത്രമേ പറയാനുള്ളൂ..
ആശംസകള്‍
congrats...
ReplyDeleteഎന്റെ ശവം ചുമക്കുവാന്‍ വിധിക്കപ്പെട്ടവര്‍ !!!
ReplyDeleteഈ വരികൾ വായിക്കുമ്പോൾ നെഞ്ചകം
ReplyDeleteഒന്ന് പിടഞ്ഞതായി തോന്നിയെന്നാൽ
അറിയുക, ഇത് കവിതയാണ്!
അഞ്ചു വട്ടം വായിച്ചു!!!
ReplyDeleteവല്ലാത്ത ഒരു ഫീല്‍.....
നാട്ടില്‍ പോകാന്‍ തോന്നുന്നു.... :)
ഇതിനാണോ ഭയം എന്ന് പറയുന്നത്?..
grate lines!!
ReplyDeleteനല്ല നിലവാരമുള്ള കവിത. തീവ്രമായ വരികൾ!
ReplyDeleteGambheeram. pukazhthiyathalla. sherikkum ishtamaayi. iniyum ezhuthuka..
ReplyDelete