Friday, April 1, 2011

തിരിച്ചറിവുകൾ

തിരിച്ചറിവുകൾ

ശൈശവം

ദാരിദ്ര്യം വറ്റിച്ച മുലഞെട്ട് ചവയ്ക്കുമ്പോൾ
മുകളിൽ നിന്നു പെയ്ത കണ്ണീർ മഴ
മുലപ്പാലിന്റെ രസം ഉപ്പെന്നു പഠിപ്പിച്ചു

ബാല്യം.

ഏകാന്തതയിൽ
കണ്ണീരിൽ കുഴച്ചു ചുടുന്ന മണ്ണപ്പത്തിന്
ഉപ്പ് വേണ്ടെന്ന് പഠിച്ചു

കൗമാരം

സ്വപ്നങ്ങളെ കണ്ണീരിനാൽ
കഴുകിക്കളയാമെന്നു പഠിച്ചു

യൗവ്വനം

കണ്ണീർ, വറ്റാത്തൊരുറവയല്ലെന്നു പഠിച്ചു

                     *  *  *
ശാസ്ത്രത്തോടും പ്രത്യയശാസ്ത്രത്തോടും കലഹിച്ച്
യോഗദണ്ഡും കമണ്ഡലുവുമാഗ്രഹിച്ച മനസ്സിനെ ശാസിച്ച്
സ്വച്ഛന്ദ മൃത്യു വരിച്ചതിനാൽ
വാർദ്ധക്യത്തെക്കുറിച്ച്  എഴുതേണ്ടിവന്നില്ല
               
                **             **              **







2 comments:

  1. "ശാസ്ത്രത്തോടും പ്രത്യയശാസ്ത്രത്തോടും കലഹിച്ച്
    യോഗദണ്ഡും കമണ്ഡ്ലുവുമാഗ്രഹിച്ച മനസ്സിനെശാസിച്ച്
    സ്വച്ഛന്ദ മ്രുത്യു വരിച്ചതിനാൽ
    വാർദ്ധക്യത്തെക്കുറിച്ച് എഴുതേണ്ടിവന്നില്ല"

    ഇവിടെയാണ്‌ വലിയ തിരിച്ചറിവുകള്‍ കാണാവുന്നത്... ഇഷ്ടായി വരികള്‍ ...

    ReplyDelete
  2. എല്ലാം നല്ല വരികള്‍.

    ReplyDelete

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദയവായി നിങ്ങളുടെ അഭിപ്രായം അറിയിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ ഒരാളോടെങ്കിലും പറയുക.